സംസ്ഥാനത്ത് ഈദ് ഗാഹുകൾ പാടില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തന്നെയാണ് തീരുമാനം.
മുസ്ലിം മത പണ്ഡിതരുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തിയിരുന്നു. ഇതിലാണ് പെരുന്നാൾ നമസ്‌കാരം സംബന്ധിച്ച് തീരുമാനമായത്. പെരുന്നാൾ നമസ്‌ക്കാരം അവരവരുടെ വീടുകളിൽ തന്നെ നടത്തിയാൽ മതിയെന്ന് ധാരണയായി. സക്കാത്ത് കൊടുക്കാനും വാങ്ങാനും വീടുകളിലേക്ക് പോകരുത്. സക്കാത്തുകൾ വീടകളിലെത്തിക്കും.