സംസ്ഥാനത്ത് 22 ഹോട്ട് സ്‌പോട്ടുകള്‍; പുതുതായി ആറെണ്ണംകൂടി

0
198

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. 

കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 22 ആയി.

also read; സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിച്ച മേഖലകളെയാണ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 വരെയായി ചുരുങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here