കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ആരെയും നേരെ വീടുകളിലേക്ക് അയക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ താമസിക്കണം.
ഏഴാമത്തെ ദിവസം ഇവർക്ക് പിസിആർ ടെസ്റ്റ് നടത്തും. ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയവരെ ക്വാറന്റൈനായി വീടുകളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടർന്ന് ഇവർ ഒരാഴ്ച്ച വീട്ടിൽ തന്നെ കഴിയണം. പോസിറ്റീവ് ആയി ഫലം വരുന്നവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെയും ക്വാറന്റൈനിലാക്കും.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക