ന്യൂദല്‍ഹി: (www.mediavisionnews.in) ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളിൽ പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. മഹാരാഷ്ട്ര, തെലങ്കാന, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ഏപ്രിൽ മുപ്പത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു.
സംസ്ഥാനത്ത് എന്തൊക്കെ ഇളവുകളോടെ ആവണം ലോക്ഡൗണ്‍ നടപ്പിലാക്കേണ്ടത് എന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ തുടരണമെന്നാണ് കേരളം പ്രധാനമന്ത്രിയുായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. കേരളത്തിലെ ഹോട്‌സ്‌പോട്ട് ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണവും മറ്റിടങ്ങളില്‍ ചില ഇളവുുകളും നല്‍കി ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. ഇപ്പോള്‍ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിമിതമായ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങള്‍ക്ക് ഏതൊക്കെ അളവില്‍ ലോക്ഡൗണിന് ഇളവുകള്‍ നല്‍കാമെന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കുമെന്നാണ് സൂചന.ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും ലോക്ഡൗണ്‍ സംബന്ധിച്ച് കേരളത്തിന്റെ തീരുമാനം ഉണ്ടാവുക.