ലോകത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് ആറായിരത്തോളം പേര്‍, മരണസംഖ്യ 59,000 കവിഞ്ഞു; ഇറ്റലിയിലും സ്പെയിനിലും അതീവ ഗുരുതരം

0
214

റോം: (www.mediavisionnews.in) കൊവിഡ് 19 മഹാമാരിയെ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ലോകത്ത് മരണസംഖ്യ വർധിക്കുകയാണ്. ലോകത്ത് ഇതുവരെ 59,140 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6000ത്തിന് അടുത്ത് ആളുകളാണ് കോവിഡ് 19നെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി മരിച്ചത്.

ഇറ്റലിയില്‍ മരണം  14,681 ആയി. സ്പെയിനില്‍ പതിനൊന്നായിരത്തിലധികവും ആളുകള്‍ ഇതുവരെ മരിച്ചു. എന്നാല്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള അമേരിക്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത്. മരണനിരക്കില്‍ ചൈനയെ മറികടന്ന ഫ്രാന്‍സ്, ഇറാന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളിലും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുകയാണ്.‌‌ ലോകത്താകെ 39000ത്തിലധികം ആളുകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതും മരണനിരക്ക് 21 ശതമാനമായതും സ്ഥിതിഗതികള്‍ കൂടുതല്‍ ദയനീയമാക്കുകയാണ്.

അമേരിക്കയടക്കമുള്ള പലരാജ്യങ്ങളിലും മതിയായ ചികിത്സാ സൌകര്യങ്ങളില്ലാത്ത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം മതിയായ സുരക്ഷാ ഉപകരണങ്ങളില്ലെന്ന വിവരങ്ങളാണ് പല രാജ്യങ്ങളില്‍ നിന്നും പുറത്ത് വരുന്നത്. എന്നാല്‍ രാജ്യാന്തര സഹകരണങ്ങള്‍ ശക്തമാക്കിയിട്ടും ആഭ്യന്തര നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗവ്യാപനം തടയാനാവുന്നില്ലെന്ന നിരാശയിലാണ് ലോകാരോഗ്യ സംഘടനക്ക് പുറമെ വിവിധ രാജ്യങ്ങളും.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. 2,75000ത്തിലേറെ ആളുകള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യു.എസില്‍ മരണസംഖ്യ 7000 പിന്നിട്ടു. എന്നാല്‍ ചികിത്സാസൌകര്യങ്ങളുടെ അപര്യാപ്തതയാണ് ഇവിടെ ഭരണകൂടത്തിന് തലവേദയാവുന്നത്.

പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടും അമേരിക്കക്ക് പ്രതിസന്ധികളെ മറികടക്കാനായിട്ടില്ല. രോഗം സ്ഥീരികരിച്ച ആളുകളെ ചികിത്സിക്കാന്‍ മതിയായ സൌകര്യങ്ങളിലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

2,75,000ത്തിലേറെ ആളുകള്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 7000 പിന്നിട്ടതും കൂടുതല്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച ന്യൂയോര്‍ക്കില്‍ മൂവായിരത്തിലധികം ആളുകളാണ് ഇതിനകം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പുതുതായി ആയിരക്കണക്കിന് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ന്യൂജഴ്സി , മിഷിഗന്‍, കാലിഫോര്‍ണിയ, മാസച്ച്യൂസെറ്റ്, ലൂസിയാന, ഫ്ലോറിഡ തുടങ്ങിയ സ്റ്റേറ്റുകളിലും സ്ഥിതി വ്യത്യസ്തമല്ല.

രോഗം അനിയന്ത്രിതമായി തുടരുന്ന ന്യൂയോര്‍ക്ക് അടക്കമുള്ള സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലെന്ന് കാട്ടി ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധവും ഭരണകൂടത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here