കാസര്‍ഗോഡ് കാനറാ ബാങ്ക് മോഷണക്കേസ് പ്രതി കണ്ണൂരില്‍ കൊറോണ നിരീക്ഷണ വാര്‍ഡില്‍ നിന്നും തടവ് ചാടി

0
409

കണ്ണൂര്‍: (www.mediavisionnews.in) സെന്‍ട്രല്‍ ജയിലിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് പ്രതി ചാടിപ്പോയി. മോഷണക്കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്നുകളഞ്ഞത്.

മാര്‍ച്ച് 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്. കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായതുകൊണ്ടും കാസര്‍ഗോഡുനിന്നും കൊണ്ടുവന്നതുകൊണ്ടുമാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രാത്രിയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. പ്രതിക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here