ലോക്ക് ഡൗണിൽ ഇന്ത്യയിൽ പോൺ സൈറ്റുകൾ കാണുന്നവരുടെ എണ്ണത്തിൽ 95% വർധന

0
270

ന്യൂദല്‍ഹി (www.mediavisionnews.in): കൊവിഡ്-19 വ്യാപനം തടയാൻ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ പോൺ സൈറ്റുകളുടെ ഉപയോഗം വർധിച്ചെന്ന് കണക്കുകൾ. രാജ്യത്ത് പോൺ സൈറ്റുകളുടെ ഉപയോഗത്തിൽ ലോക്ക് ഡൗൺ കാലയളവിൽ 95 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലോകരാജ്യങ്ങളിൽ ഈ കാലയളവിൽ പോൺ സൈറ്റുകൾ ഉപയോഗിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്. മാർച്ചിൽ രാജ്യത്ത് ഔദ്യോഗികമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പോൺ സൈറ്റുകളുടെ ഉപയോഗത്തിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു.

ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും കഴിഞ്ഞ ഒരുമാസത്തോളമായി ലോക്ക് ഡൗണിലൂടെയാണ് കടന്നുപോകുന്നത്. ഈ കാലയളിൽ ഫ്രാൻസിൽ പോൺ സൈറ്റ് ഉപയോഗത്തിൽ 40 ശതമാനത്തിന്‍റെ വർധനവ് ഉണ്ടായെന്നാണ് പോൺ ഹബ്ബ് ഡാറ്റ വ്യക്തമാക്കുന്നത്.

ഇവിടെ മാർച്ച് 17ന് ഔദ്യോഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്തെ കണക്കാണിത്. സമാനമാണ് ജർമ്മനിയിലെയും കണക്കുകൾ മാർച്ച് 22 ന് ലോക്ക് ഡൗൺ വന്നതിനുശേഷം പോൺ സൈറ്റുകളുടെ ഉപയോഗത്തിൽ 25 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്.

ലോകത്ത് കൊറോണ വൈറസ് കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. മരണസംഖ്യയിൽ രണ്ടാമതാണ് രാജ്യം നിൽക്കുന്നത്. ഇറ്റലിയിൽ മാർച്ച് 9 ന് ലോക്ക് ഡൗൺ ആരംഭിച്ചിരുന്നു, അതുകൊണ്ട് തന്നെ 55 ശതമാനത്തിന്‍റെ വർധനവാണ് ഇവിടെ പോൺ സൈറ്റുപയോഗത്തിൽ രേഖപ്പെടുത്തിയത്.

ഉപയോക്താക്കൾക്ക് സൗജന്യമായി വീഡിയോ കാണാനുള്ള അവസരം ഇതാദ്യമായാണ് പോൺ സൈറ്റുകൾ നൽകുന്നത്. ഇതും ഉപയോക്താക്കളുടെ വർധനവിന് കാരണമായിട്ടുണ്ട്.

റഷ്യയിൽ മാർച്ച് 30നാണ് ലോക്ക് ഡൗൺ ആരംഭിച്ചത്. ഇതിനും ഒരാഴ്ച മുമ്പ് തന്നെ മോസ്കോ മേയർ എല്ലാവരോടും വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 25നായിരുന്നു രാജ്യത്തെ സിനിമ തിയേറ്ററുകളും റസ്റ്റോറന്‍റുകളുമെല്ലാം അടച്ചിടുന്നത്. ഇതിനെല്ലാം പിന്നാലെ പോൺ സൈറ്റുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിൽ 56 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. സ്പെയിനിൽ 60 ശതമാനവും ഈ കാലയളവിൽ സൈറ്റുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ട്.

നിരവധി ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ കുറേയേറെ അഡൾട്ട് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും വീഡിയോകൾ അവയുടെ മിറർ ഡൊമെയ്‌നുകളിൽ നിന്നും ഉപയോഗിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ പലരാജ്യങ്ങളും ലോക്ക് ഡൗൺ കാലയളവിൽ പോൺ സൈറ്റുകൾക്കുള്ള നിരോധനം നീക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ പോൺ സൈറ്റുകളിലൊന്നായ പോൺഹബ്ബ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയാണ് ലോക്ക് ഡൗൺ കാലത്ത് സൈറ്റ് ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്നത്. 95 ശതമാനം വർധനവാണ് ലോക്ക് ഡൗൺ കാലയളവിൽ ഇന്ത്യയിൽ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here