ചെന്നൈ(www.mediavisionnews.in) :കേരള പൊലീസിന്‍റെ ഡ്രോൺ കാമറ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർ ഉടുത്തിരുന്ന മുണ്ടഴിച്ച് തലയിൽ ചുറ്റി ഓടിയ ഓട്ടമാണ് ചിരി പടർത്തിയത്. സമാന രീതിയിലുള്ള രംഗങ്ങളാണ് തമിഴ്നാട് പൊലീസിന്‍റെ ഡ്രോണിലും കുടുങ്ങിയത്.
കാരംസ് കളിച്ചുകൊണ്ടിരിക്കുന്നവർ ഡ്രോൺ കണ്ട് ബോർഡ് കൊണ്ട് മുഖം മറച്ച് ഓടുന്ന കാഴ്ചയാണ് ചിരി പടർത്തുന്നത്. ഇതിനിടെ മുണ്ട് അഴിഞ്ഞുവീണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇയാൾ ഓടുന്നതാണ് വിഡിയോയിലുള്ളത്.