കൊവിഡ് 19 നെ തുടര്‍ന്ന് രണ്ട് മാസമായി ഉള്‍ക്കടലില്‍; 24 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നുമരിച്ചു

0
185

ധാക്ക: (www.mediavisionnews.in) കൊവിഡ് 19 നെ തുടര്‍ന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നുമരിച്ചു. 24 അഭയാര്‍ത്ഥികളാണ് വിശന്ന് മരിച്ചത്.

382 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് തീരദേശസേന അറിയിച്ചു. കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് മലേഷ്യന്‍ തീരത്ത് കപ്പലടുപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

രണ്ട് മാസത്തോളമായി കപ്പല്‍ ഉള്‍ക്കടലിലായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെടുത്തിയവരില്‍ പലരും അതീവ അവശനിലയിലാണ്.

കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ കണ്ടത്. നിലവില്‍ ഇവരെ ബംഗ്ലാദേശിലെ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here