കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ 6 പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. 52 ,44 വയസുള്ള കാസറഗോഡ് മുൻസിപ്പാലിറ്റി സ്വദേശികൾ. 34 വയസുള്ള ഉദുമ സ്വദേശി. 30 വയസുള്ള മുളിയാർ സ്വദേശി. 34 ,15 വയസുള്ള ബദിയടുക്ക സ്വദേശികൾ. ഇതിൽ 4 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെടുന്നു. 3 പേര് വിദേശത്തിൽ നിന്നും വന്നവരും ഒരാൾ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തയാളും ആണ്. 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത് .
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാസർകോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നും (കാസർകോട്-3, കണ്ണൂര്‍, എറണാകുളം) മൂന്നു പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസർകോട്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസർകോട്-2) രോഗം വന്നത്.