കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമം; കൈയ്യോടെ പൊക്കി പൊലീസ്

0
287

വയനാട് (www.mediavisionnews.in) : കേരളത്തിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടകയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പിടിയിലായി. വയനാട് കല്‍പ്പറ്റയില്‍ നിന്നാണ് മൂന്ന് പേര്‍ പൊലീസിന്റെ പിടിയിലായത്.

മലപ്പുറം സ്വദേശികളായ കുഞ്ഞിമുഹമ്മദ്, മന്‍സൂര്‍ അലി, വയനാട് സ്വദേശി മുഹമ്മദ് അജിനാസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളെ കൊയിലാണ്ടി കൊവിഡ് ജയിലിലേക്കും വയനാട് സ്വദേശിയെ വയനാട് ക്വാറന്റൈന്‍ സെന്ററിലേക്കും റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here