പരിയാരത്ത് കൊവിഡ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ യുവതി പ്രസവിച്ചു. ആൺകുഞ്ഞിനാണ് ജന്മം നൽകിയത്

0
283

കണ്ണൂര്‍ (www.mediavisionnews.in): കൊവിഡ് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കണ്ണൂരിലാണ് സംഭവം. കാസർകോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. 

സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ പരിശോധന ഫലം ഇപ്പോൾ നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നൽകുന്ന വിവരം. അങ്ങനെയെങ്കിൽ കുടുതൽ പരിശോധനകൾക്ക് ശേഷം ആശുപത്രി വിടാനും കഴിയും . 

കൊവിഡ് ചികിത്സയിലായിരുന്ന യുവതിയുടെ പ്രസവം അഭിമാന നിമിഷമെന്ന് പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചു.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര് അറിയിക്കുന്നത്. കുഞ്ഞിന്‍റെ സ്രവം പരിശോധനക്കയക്കും

LEAVE A REPLY

Please enter your comment!
Please enter your name here