കാസർകോടിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടിടപ്പെടണം – ജില്ലാ ജനകീയ നീതി വേദി

0
202

കാസർകോഡ്: (www.mediavisionnews.in) കാസർകോട് ജില്ലയുടെ അടിസ്ഥാനപരമായ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും, ഗതാഗത സംവിധാനങ്ങളിലുമുള്ള ന്യൂനതകൾ പരിഹരിക്കുന്നതിന് വേണ്ടി കേരള മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ജില്ലാ ജനകീയ നീതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് 19 രോഗ ബാധയുമായി ബന്ധപ്പെട്ട് ദേശീയവ്യാപകമായി ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന 12 ലധികം റോഡുകൾ മണ്ണിട്ട് മൂടിയും, ബാരിക്കേടുകൾ നിർമ്മിച്ചും കാസർകോട് ജില്ലയിലെ അത്യാസന്ന നിലയിലായ രോഗികളെ പോലും അതിർത്തി കടക്കാൻ അനുവദിക്കാതെ ആംബുലൻസുകളിൽ വെച്ച് മരിക്കാനിടയായ സംഭവങ്ങളിലും, ഹൈക്കോടതിയുടെ വിധി മാനിക്കാതിരിക്കുകയും, വിധി അനുകൂലമായാൽ തന്നെ, മംഗലാപുരത്ത് സ്ഥിതി ചെയ്യുന്ന പത്തിലധികം മെഡിക്കൽ കോളേജുകളിൽ കേരളത്തിൽ നിന്നും വരുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാനൊ പ്രാഥമിക ചികിത്സ പോലും നൽകാൻ പാടില്ലെന്നുമുള്ള കർണ്ണാട ആരോഗ്യ വകുപ്പിന്റെ സർക്കുലറുകളും ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ വ്യവസ്ഥിതിക്കും,വെല്ലുവിളിയുയർത്തിയ പ്രത്യേക സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ സമ്പന്നരും വ്യവസായികളും, പ്രവാസികളും കാസർകോടിന്റെ ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും മുതൽ മുടക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന ഈ അവസരത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വികസന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾക്ക് നേതൃത്വം നൽകണമെന്ന് ജില്ലാ ജനകീയ നീതി വേദി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗത്തിൽ, സൈഫുദ്ദിൻ കെ.മാക്കോട്, ഹമീദ് ചാത്തങ്കൈ,.സി.എച്ച് റിയാസ് ഹാരിസ് ബന്ധു നെല്ലിക്കുന്ന്, ഉബൈദുല്ലാഹ് കടവത്ത്,ഇസ്മായിൽ ചെമ്മനാട്, അബ്ദുറഹിമാൻ തെരുവത്ത്, നൗഫൽ ഉളിയത്തടുക്ക,ബഷീർ കുന്നരിയത്ത്, ബഷീർ എൻ.കെ.പള്ളിക്കര, റഹിമാൻ കൈതോട്, ബദറുദ്ദീൻ കറന്തക്കാട്,എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here