തിരുവനന്തപുരം: (www.mediavisionnews.in) പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാടിനെതിരെ നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഭരണപ്രതിപക്ഷ വാക്പോരിനിടെ വ്യവസായമന്ത്രി ഇ.പി. ജയരാജൻ പ്രതിപക്ഷാംഗത്തെ കള്ള റാസ്കലെ എന്ന് വിളിക്കുകയുണ്ടായി. വിടുവായത്തമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം. ഇതിനെതിരെ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ ശബ്‍ദമുണ്ടാക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന ഇ.പി. ജയരാജന്‍ ചാടിയെഴുന്നേൽക്കുകയായിരുന്നു. ള്ളറാസ്‌കല്‍, നീ ആരാടാ എന്ന ഇപിയുടെ ചോദ്യം മുഖ്യമന്ത്രിയുടെ മൈക്കിലൂടെ മുഴങ്ങി കേട്ടു. ഇതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.