ഉപ്പള: (www.mediavisionnews.in) സർക്കാർ നിർദേശം പാലിക്കാതെ വൈകിട്ട് അഞ്ചിനു ശേഷം ഉപ്പള നഗരത്തിൽ ചില കടകൾ തുറന്ന് പ്രവർത്തിച്ചു. പൊലിസ് എത്തി തുറന്ന കടകളെല്ലാം അടപ്പിക്കുകയും നിർദേശം അവഗണിച്ചാൽ കേസെടുക്കുമെന്നും മുന്നറിപ്പ് നൽകുകയും ചെയ്തു.
ഉപ്പള നഗരത്തിന്റെ വിവിധയിടങ്ങളിൽ കൂട്ടം കൂടി നിന്ന ആളുകളെ പൊലിസ് ഓടിച്ചു. കൊവിഡ് വ്യാപനം തുടരുന്നതിനിടെ ജനങ്ങൾ ഇപ്പോഴും ബോധവാന്മാരല്ലെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതായി പൊലിസ് പറഞ്ഞു.