ന്യൂദല്‍ഹി (www.mediavisionnews.in) : രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ട്രായ്. ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. റിലയന്‍സ് ജിയോയേക്കാള്‍ ബിഎസ്എന്‍എലിനാണ് കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഡിസംബറില്‍ 82,308 ഉപയോക്താക്കളെയാണ് ജിയോക്ക് ലഭിച്ചത്. നവംബറില്‍ 56,08,668 പുതിയ ഉപയോക്താക്കളെയാണ് ലഭിച്ചത്. ഒരുമാസം കൊണ്ട് വലിയ ഇടിവാണ് എണ്ണത്തിലുണ്ടായത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലിന് 4,26,958 പുതിയ ഉപയോക്താക്കളെ ലഭിച്ചു. ജിയോയേക്കാള്‍ കൂടുതലാണ് ഈ നിരക്ക്. നവംബറില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളെ ബിഎസ്എൻലിന് ഡിസംബറിൽ ലഭിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.