സ്‌ക്കൂള്‍ ഭിത്തിയില്‍ ‘പാകിസ്താന്‍ സിന്ദാബാദ്’, ‘ടിപ്പു സുല്‍ത്താന്‍ സ്‌ക്കൂള്‍ സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍; പരാതി നല്‍കി അധികൃതര്‍

0
190

ബെംഗ്‌ളൂരു: (www.mediavisionnews.in) കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്‌ക്കൂളിന്റെ ഭിത്തികളിലും കതകിലും പാകിസ്താന്‍ സിന്ദാബാദ്, ടിപ്പു സുല്‍ത്താന്‍ സ്‌ക്കൂള്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സ്‌ക്കൂള്‍ അധ്യാപകരേയും അധികൃതരേയും ഭീതിയിലാഴ്ത്തി. കര്‍ണ്ണാടകയിലെ ഹൂബ്ലി ജില്ലയിലെ സര്‍ക്കാര്‍ സ്‌ക്കൂളിലാണ് സംഭവം. ചോക്ക് കൊണ്ടാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ 8:30 ഓടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശവാസികളാണ് സ്‌ക്കൂള്‍ അധികൃതരെ സംഭവം ആദ്യം അറിയിച്ചത്.

ഞായറാഴ്ച്ച രാത്രിയായിരിക്കണം സംഭവം നടന്നതെന്നാണ് അധികൃതരുടെ വാദം. ശനിയാഴ്ച്ച സ്‌ക്കൂള്‍ പ്രവൃത്തിച്ചിരുന്നു.

പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here