മരണം മുന്നിൽ കണ്ടൊരു ടിക് ടോക് വീഡിയോ; രണ്ടുകോടിക്കുമേൽ ആളുകൾ കണ്ട ഈ വീഡിയോ ആരെയും ഭയപ്പെടുത്തും

0
326

(www.mediavisionnews.in) മരണം മുന്നിൽ കണ്ടുകൊണ്ടൊരു ടിക് ടോക് വീഡിയോ! ലോകപ്രശസ്ത ടിക് ടോക് താരം ജേസൺ ക്ലാർക്ക് ആണ് തലനാരിഴയ്ക്ക് ജീവിത്തിലേക്ക് തിരികെ നീന്തി കയറിയത്. താൻ നേരിട്ട ഭീതി ജനകമായ അനുഭവം ക്ലാർക്ക് തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. 2.1 കോടി ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. കണ്ടവരെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് ജേസൺ ക്ലാർക്കിന്റെ’ ഈ ‘ സാഹസിക വീഡിയോ’ കണ്ടു തീർത്തതും.

ഐസ് പാളികൾക്കിടയിലൂടെ നീന്തുന്നതായിരുന്നു ജേസൺ ക്ലാർക്ക് തന്റെ പുതിയ ടിക് ടോക് വീഡിയോ ആയി ചിത്രീകരിച്ചത്. ഔട്ട്ഡോർ അഡ്വഞ്ചർ സ്റ്റണ്ട് എന്നു പേരിട്ട ഈ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ക്ലാർക്കിനെ കാത്തിരുന്നത് വൻ ദുരന്തമായിരുന്നു. ഐസ് മൂടിക്കിടക്കുന്നൊരു തടകാത്തിലായിരുന്നു ക്ലാർക്ക് നീന്താൻ ഇറങ്ങിയത്. തടാകത്തിന്റെ ഒരു ഭാഗത്തെ ഐസ് പൊട്ടിച്ച് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിലൂടെ നീന്തുന്ന സാഹസികതയ്ക്കായിരുന്നു ക്ലാർക്ക് മുതിർന്നത്.

എന്നാൽ, നീന്തുന്നതിനിടയിൽ ഐസ് പാളികൾക്കിടയിൽ കുടങ്ങിപ്പോയ ക്ലാർക്കിന് അതിൽ നിന്നും തിരിച്ചു കയറാൻ കഴിയാതെയായി. കൊടും തണുപ്പിൽ കണ്ണുകൾ മരവിച്ച് തനിക്ക് കാഴ്ച്ചകൾ നഷ്ടപ്പെട്ടതോടെ പുറത്തേക്ക് കടക്കാനുള്ള വഴി കണ്ടെത്താനാകാതെ പോയെന്നാണ് ക്ലാർക്ക് കുറിക്കുന്നത്.

ശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ കൂടിയായതോടെ ക്ലാർക്ക് കൂടുതൽ അപകടാവസ്ഥയിലായി. എങ്ങനെയെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെടാനായി ഐസ് പാളികൾ തല്ലി തകർക്കാനും ക്ലാർക്ക് ശ്രമിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഒടുവിൽ ഒരുവിധം മരണത്തിന്റെ തണുപ്പിൽ നിന്നും ജേസൺ ക്ലാർക്ക് തിരികെ നീന്തി കയറുകയായിരുന്നു.

ടിക് ടോക്കിൽ ഏകദേശം നാല് ലക്ഷത്തോളം ഫോളോവേഴ്സുള്ള ക്ലാർക്കിന്റെ ഈ സാഹസിക വീഡിയോയ്ക്ക് ഇതിനകം തന്നെ 2.1 കോടി വ്യൂവേഴ്സ് ആയിക്കഴിഞ്ഞു. തന്റെ അനുഭവങ്ങൾ കൂടി കുറിച്ച് ഇതേ വീഡിയോ ക്ലാർക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ, അത് ഇതിനകം 1.6 ലക്ഷം പേരും കണ്ടു കഴിഞ്ഞു. എന്തായാലും, ജീവൻവച്ചു പന്താടിയ ഈ പ്രകടനം ജേസൺ ക്ലാർക്കിന് ടിക് ടോക്കിൽ ആരാധകരെ കൂട്ടുമെന്നു തന്നെ കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here