ജിദ്ദ: (www.mediavisionnews.in) ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. സൗദി വിദേശ കാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് (COVID-19) പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് സൗദി നടപടിയെടുത്തത്. നിലവില്‍ സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒപ്പം കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദി പൗരന്‍മാര്‍ക്ക് പൗരന്‍മാര്‍ക്കും കൊറോണ സ്ഥിരീകരിച്ച മറ്റു രാജ്യങ്ങളിലേക്ക് പോവാനും വിലക്കുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ബഹ്‌റിനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 33 ആയിട്ടുണ്ട്.
ഇറാനില്‍ 19 പേരാണ് നിലവില്‍ കൊറോണ പിടിപെട്ട് മരണപ്പെട്ടത്. 139 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ (COVID-19) ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അയല്‍ രാജ്യങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.
ഇറാനിയന്‍ വിശുദ്ധ നഗരമായ ഖൊമില്‍ യാത്ര ചെയ്തവരാണ് കൊറോണ ബാധിച്ചതില്‍ ഭൂരിഭാഗവും.
കൂടാതെ ബ്രസീല്‍, പാകിസ്താന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമേനിയ എന്നീ രാജ്യങ്ങളില്‍ പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ദക്ഷിണ കൊറിയയില്‍ 1595 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. 78497 പേര്‍ക്കാണ് നിലവില്‍ ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.