മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 49.88 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച്ച വെളുപ്പിന് 5.15ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ നാദാപുരം സ്വദേശി അബ്ദുൽ റഹ്മാനിൽ നിന്നു 34.30 ലക്ഷം രൂപയ്ക്കു തുല്യമായ 810 ഗ്രാം സ്വർണവും, 5.30നു ഗോ എയർ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷരീഫ് അബ്ദുല്ലയിൽ നിന്നു 15.58 ലക്ഷം രൂപയ്ക്കു തുല്യമായ 368 ഗ്രാം സ്വർണവുമാണു കസ്റ്റംസ് പിടിച്ചെടുത്തത്.
റഹ്മാൻ ശരീരത്തിനുള്ളിലും ഷരീഫ് കളിപ്പാട്ടം, ഹെഡ്സെറ്റ്, പെൻഡ്രൈവ്, ചാർജർ, ക്യാമറ തുടങ്ങിയവയിലും ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.