കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഒറ്റക്കായാലും യോജിച്ചായാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമസ്തയുടെ പിന്തുണയുണ്ടാവുമെന്ന് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ചരിത്രം എല്ലാവരും ഒന്നിച്ചു നിന്നതാണ്. ഇത്തരമൊരു ചരിത്രം സ്വാതന്ത്ര സമരകാലത്താണ് നാം നേരത്തെ കേട്ടത്. ഈ ഒരുമിച്ചുള്ള നീക്കം കൂറച്ചുകൂടി നേരത്തയുണ്ടാവാതെ പോയത് നമ്മുടെ ഭാഗത്ത് നിന്നുണ്ടായ ഒരനാസ്ഥയാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ വലിയ പ്രതിഷേധം എല്ലാവരില്‍ നിന്നും ഒരുമിച്ചുണ്ടായില്ല. ഇസ്ലാമില്‍ ആരാധന നിര്‍വഹിക്കുന്ന സ്ഥലം വിശ്വാസികള്‍ക്ക് വളരെ പുണ്യമാണ്. ബാബരി മസ്ജിദ് നഷ്ടപ്പെട്ടത് വളര വേദനാജനകമായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണം. ഗാന്ധിയുടേയും നഹ്‌റുവിന്റേതും മതേതരത്വം സംരക്ഷിക്കുന്ന പ്രവര്‍ത്തന രീതിയായിരുന്നു. ബാബരി മസ്ജിദ് തകര്‍കക്കല്‍, നോട്ട് നിരോധനം, മുത്വലഖ് പോലുള്ള വിഷയത്തില്‍ വേണ്ടതു പോലുള്ള സമരം നടത്താന്‍ ആരും തയ്യാറായില്ല. സുന്നികളെ സംബന്ധിച്ചേടുത്തോളം മുത്വലാഖ് നിരോധനം വലിയ പ്രയാസമായിരുന്നു. നോട്ടു നിരോധനം വന്ന സമയത്തും ഇതുപോലുള്ള ഒരു സംയുക്ത സമരം ആരും നടത്തിയില്ല. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാത്തതിനെ തുടര്‍ന്നാണ് പൗരത്വ നിയമ ഭേദഗതി നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്.
ഈ പ്രതിഷേധത്തിനും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിലും മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ കൂടെ ഞങ്ങള്‍ എപ്പോഴുമുണ്ടാവുമെന്നും ഇന്ത്യയുടെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ച് ശ്രമിക്കണമെന്നും തങ്ങല്‍ കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക