മലയാളി വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കുന്ന നടപടിയിൽ നിന്ന് മംഗളൂരു പോലീസ് പിന്തിരിയണം: എം.എസ്.എഫ്

0
204

കാസറഗോഡ്: (www.mediavisionnews.in) മംഗലാപുരത്ത് നടന്ന പൗരത്വാ പ്രക്ഷേഭങ്ങളിൽ കാസറഗോഡ് നിന്നുള്ള മലയാളി വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കാനുള്ള നടപടികളിൽ നിന്ന് മംഗളൂരു പോലീസ് പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും എം.എസ്.എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടും ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാലും പറഞ്ഞു .

പൗരത്വ പ്രക്ഷോഭ സമയത്തു മംഗലാപുരത്ത് ഉണ്ടായിരുന്ന കാസർഗോട്ടെ നിരപരാധികളായ മലയാളി വിദ്യാർഥികൾക്കു ഐ.പി.സിയിലെ ഗുരുതരമായ വകുപ്പുകൾ ചേർത്തുകൊണ്ട് ഹാജരാവാൻ നോട്ടീസ് നൽകിയത് സംഘപരിവാർ മംഗളൂരു പോലീസ് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിൽ നിന്നുള്ളവരാണ് അക്രമം നടത്തിയത് എന്ന് സ്ഥാപിക്കാൻ വേണ്ടിയാണു വിദ്യാർത്ഥികളെ ബലിയാടാകുന്നത് ഇത് അനുവദിച്ചു നൽകാനാവില്ല ഇക്കാര്യത്തിൽ കേരള സർക്കാരും മംഗളൂരുവിലെ കോളേജ് അധികൃതരും ജാഗ്രത പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here