മണ്ഡലം സമ്മേളനം: മംഗൽപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പദയാത്ര നടത്തി

0
236

ഉപ്പള: നേരിനായിസംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഡിസംബർ മൂന്നാം തിയ്യതി നടത്തുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിന് വേണ്ടി മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ ക്യാപ്റ്റനും ജനറൽ സെക്രട്ടറി പിവൈ ആസിഫും വൈസ് ക്യാപ്റ്റനും ട്രഷറർ ഫാറൂഖ് നയാബസാർ കോഡിനേറ്ററുമായിട്ടായിരുന്നു പദയാത്ര. ബന്തിയോട് നിന്നാരംഭിച്ച യാത്ര ഉപ്പളയിൽ സമാപിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ജാഥാ ക്യാപ്റ്റൻ ഇർഷാദ് മള്ളങ്കൈക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, മണ്ഡലം പ്രസിഡണ്ട് യു.കെ സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡൺ, വൈസ് പ്രസിഡണ്ട് മഹഷൂഖ് ഉപ്പള, ബഷീർ മൊഗർ, സലിം പിഎം, ഗോൾഡൺ മൂസ, അഷ്‌റഫ് സിറ്റിസൺ, ഉമ്മർ രാജാവ്, ശാഹുൽ ഹമീദ് ബന്തിയോട്, ആസിഫ് പി.വൈ, ഫാർറോഖ് മാസ്റ്റർ, റഷീദ് റെഡ് ക്ലബ്, നൗഷാദ് പത്വാടി, റഫീഖ് ബേക്കൂർ, ശറഫുദ്ധീൻ പെരിങ്കടി, സമീർ, ഹൈദർ എം.എച്ച്, ആസിഫ് മുട്ടം, സൂഫി ബന്തിയോട്, മജീദ് പച്ചമ്പള, മുസ്തഫ ബി.എം, റസാഖ് ബപ്പായിത്തൊട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here