മുഖ്യമന്ത്രിയടക്കം ഇടതുനേതാക്കൾ കൂട്ടത്തോടെ മഞ്ചേശ്വരത്തേക്ക്

0
234

മഞ്ചേശ്വരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈയുടെ പ്രചാരണത്തിന്. 12-ന് രാവിലെ 10-ന് ഖത്തീബ് നഗറിൽനിന്ന് മുഖ്യമന്ത്രി പര്യടനം തുടങ്ങും. മൂന്നിന് പൈവളിഗെ, നാലിന് ഉപ്പള എന്നിവിടങ്ങളിൽ പ്രസംഗിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ലോക്‌ താന്ത്രിക് ജനതാദൾ നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി., സി.പി.ഐ. നേതാവ് കെ.ഇ.ഇസ്മായിൽ, ഐ.എൻ.എൽ. നേതാവ് കാസിം ഇരിക്കൂർ തുടങ്ങിയവർ പങ്കെടുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏഴിന് പത്തിന് മജ്ബയൽ ബാങ്ക് ഹാളിൽ ക്ഷേത്രഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും. മൂന്നിന് കാട്ടുകുക്കെയിലും നാലിന് എൻമകജെയിലും പൊതുയോഗത്തിൽ സംസാരിക്കും. 14-ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, 15-ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, 17-ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ, സി.പി.എം. നേതാവ് എളമരം കരീം, 18-ന് വിദ്യാഭ്യസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here