മലപ്പുറം താനൂരില്‍ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ടു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

0
628

മലപ്പുറം(www.mediavisionnews.in): താനൂര്‍ അഞ്ചുടിയില്‍ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ടു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സി.പി.സലാം, ബന്ധു എ.പി.മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൊയ്തീന്‍ കോയയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗണ്‍സിലര്‍ സി.പി.സലാമിന് വെട്ടേറ്റത്.

ആക്രമണത്തിനു പിന്നില്‍ സി.പി.ഐ.എമ്മെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചുടി ഉള്‍പ്പടെയുള്ള തീരദേശ മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here