ഉപ്പളയില്‍ കാറില്‍ ആയുധങ്ങളുമായി കറങ്ങുകയായിരുന്ന 17 കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

0
387

ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ കാറില്‍ ആയുധങ്ങളുമായി കറങ്ങുകയായിരുന്ന 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സഖാഫുള്ള (22), ഉപ്പള പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. 


ഇന്നലെ രാത്രി 12 മണിക്ക് മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രനും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ പൊലീസ് ജീപ്പ് കണ്ട് ആള്‍ട്ടോ കാര്‍ കൈക്കമ്പയില്‍ നിന്ന് അമിത വേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു.

സോങ്കാലില്‍ വെച്ചാണ് പൊലീസ് കാറിനെ പിന്തുടര്‍ന്ന് പിടിച്ചത്. കാര്‍ പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ വടിവാള്‍, വെട്ടുകത്തി, ഇരുമ്പ് ദണ്ഡ് എന്നിവ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here