ഉപ്പളയിൽ കാല്‍നടയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു

0
383

ഉപ്പള (www.mediavisionnews.in): കര്‍ണ്ണാടക ഹാവേരി സ്വദേശി ഉപ്പള ദേശീയപാതയില്‍ ബൈക്കിടിച്ചു മരിച്ചു. ഉപ്പള മുളിഞ്ചയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിരൂപാക്ഷപ്പ(50)യാണ്‌ മരിച്ചത്‌. ജോലി കഴിഞ്ഞ്‌ താമസ സ്ഥലത്തേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ അപകടം.

ബൈക്ക്‌ യാത്രക്കാരനും പരിക്കേറ്റതായി വിവരമുണ്ട്‌. ഇയാളെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക്‌ കൊണ്ടുപോയി.കോണ്‍ക്രീറ്റ്‌ തൊഴിലാളിയാണ്‌ മരിച്ച വിരൂപാക്ഷപ്പ. ഭാര്യ:മഞ്ചമ്മ. മക്കള്‍: ദര്‍ശനന്‍, മഹാദേവി. മഞ്ചേശ്വരം പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here