മഞ്ചേശ്വരത്ത് മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

0
473
മഞ്ചേശ്വരം (www.mediavisionnews.in): പൊലീസ് പിടിച്ച മണല്‍ ലോറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു.
മഞ്ചേശ്വരം ഹൊപ്പെട്ടുവിലെ ബഷീര്‍ (38), റഷീദ് (22) എന്നിവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസം മുമ്പ് റഷീദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ലോറി മഞ്ചേശ്വരം പൊലീസ് പിടിച്ചിരുന്നു.
ഇന്നലെ വൈകിട്ട് പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here