ഉപ്പളയിൽ വളർത്തു നായയയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്; വീട്ടുടമസ്ഥനെതിരെ യുവാവ് പോലീസിൽ പരാതി നൽകി

0
422

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മൂസ(36)യ്ക്കാണ് നായയുടെ ആക്രമണമേറ്റത്. ഉപ്പള ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. തൃഭവൻ ഹോട്ടലിന് സമീപമുള്ള വീട്ടിൽ വളർത്തിയിരുന്ന നാടൻ ഇനത്തിൽപ്പെട്ട നായ പൂട്ട് തുറന്ന് വിട്ട ശേഷം വഴിയരികിൽ കണ്ട മൂസയെ ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്കും, കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം വീട്ടുടമസ്ഥനോട് പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് മൂസ മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here