ഷാഹിദ് അഫ്രീദിയ്ക്ക് കൊവിഡ്

0

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്. നേരത്തെ പാക്കിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. സര്‍ഫ്രാസ് മരണപ്പെടുകയായിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഫലം ലഭിച്ച ശേഷമാണ് താരം രോഗം ബാധിച്ചുവെന്ന് ട്വിറ്ററില്‍ അറിയിച്ചത്. കുറിപ്പ് ഇങ്ങനെ.. ”വ്യാഴാഴ്ച മുതല്‍ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്, ഇന്‍ഷാ അല്ലാഹ്.”

എങ്ങനെയാണ് അഫ്രീദിക്ക് രോഗം വന്നതെന്ന് പുറത്തുവന്നിട്ടില്ല. അടുത്തിടെ കൊവിഡ് രോഗികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മുന്‍കൈ എടുത്തിരുന്നു അഫ്രീദി.

LEAVE A REPLY

Please enter your comment!
Please enter your name here