ചിന്നമുഗർ പ്രീമിയർ ലീഗ്: നാസ് ബോയ്സ് ഇച്ചിലങ്കോട് ചാംപ്യൻമാർ

0
207

ബന്തിയോട്: (www.mediavisionnews.in) റെഡ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് ചിന്നമുഗർ സംഘടിപ്പിച്ച ചിന്നമുഗർ പ്രീമിയർ ലീഗ്-2020 ക്രിക്കറ്റ് ടൂർണമെൻറിൽ നാസ് ബോയ്സ് ഇച്ചിലംങ്കോട് ചാപ്യൻമാരായി. ന്യൂ സ്റ്റാർ അടുക്ക രണ്ടും ന്യൂ കയ്യാർ മൂന്നും സ്ഥാനക്കാരായി. ശനിയാഴ്ച ആരംഭിച്ച മത്സരം ഇന്നലെയാണ് സമാപിച്ചത്. ടൂർണമെന്റിന്റെ തുടക്കം മുതൽ അവസാനം വരെ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യത്യസ്ത പ്രതിഷേധങ്ങൾക്കാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിജ്ഞയെടുത്താണ് ഫൈനൽ മത്സരം ആരംഭിച്ചത്.

സമാപന ചടങ്ങ് സി.പി.ഐ.(എം) ബന്തിയോട് ലോക്കൽ സെക്രട്ടറി മൊയ്തീൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഡി.വൈ.എഫ്.ഐ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റിയംഗം നികേഷ് മുഖ്യാഥിയായി. ഹനീഫ് ചിന്നമുഗർ സ്വാഗതം പറഞ്ഞു. ലത്തീഫ് എൻ.എം അധ്യക്ഷനായി. ലത്തീഫ് മീപ്പിരി, റഫീഖ് മാസ്ക്, ഹമീദ് എൻ.എച്ച്, ആബിദ് ചിന്നമുഗർ, സിദ്ധിഖ് കക്കിലടുക്കം, ഹൈദർ, റഹ്മാൻ കാപ്പു എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here