‘യെദിയൂരപ്പക്ക് മുസ്‌ലിം സമുദായത്തോട് വെറുപ്പ്’; ടിപ്പു ജയന്തി നിര്‍ത്തലാക്കിയതിനെതിരെ സിദ്ധരാമയ്യ

0
276

ബഗള്‍ക്കോട്ട്: (www.mediavisionnews.in) കര്‍ണാടകത്തില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി നിര്‍ത്തലാക്കിയതില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഒരു സമുദായത്തിനെതിരെ മാത്രം എതിരായാണ് യെദിയൂരപ്പ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യെദിയൂരപ്പക്ക് മുസ്‌ലിം സമുദായത്തോട് വെറുപ്പാണ്. എനിക്കറിയില്ല എന്ത് കൊണ്ടാണ് ആ മതത്തോട് അദ്ദേഹത്തിന് ഇത്ര വെറുപ്പെന്ന്. ഞാന്‍ ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചതോടൊപ്പം കനകദാസ ജയന്തിയും കെമ്പഗൗഡ ജയന്തിയും ആരംഭിച്ചിരുന്നു. ടിപ്പു മറ്റു രാജാക്കന്‍മാരെ പോലെ തന്നെയുള്ള ഒരു രാജാവാണ്. അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ നാല് യുദ്ധങ്ങളാണ് നടത്തിയത്. യെദിയൂരപ്പ എന്ത് കൊണ്ടാണ് ഒരു സമുദായത്തെ മാത്രം വെറുക്കുന്നത്. അത് കാണിക്കുന്നത് അദ്ദേഹത്തിന്റെ വര്‍ഗീയതയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ജൂലൈ 30ന് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അന്ന് ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ബി.ജെ.പിയും തമ്മില്‍ ടിപ്പു ജയന്തിയെ ചൊല്ലി വാക്‌പോര് നടന്നിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here