ഉപ്പള നയാബസാറിൽ സ്‌കൂള്‍ ബസുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച 17 കാരന്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

0
187

ഉപ്പള: (www.mediavisionnews.in) നയാബസാര്‍ എ.ജെ.ഐ. സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസുകളില്‍ നിന്ന് ആറ് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ 17കാരന്‍ ഉള്‍പ്പെടെ 2പേരെ കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. തെക്കിലിലെ റംസാന്‍(26), പതിനേഴ്കാരന്‍ എന്നിവരാണ് പിടിയിലായത്.

ജനപ്രിയയില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയ സാഹചര്യത്തില്‍ കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് ബാറ്ററികള്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റംസാനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇന്ന് പുലര്‍ച്ചെ എ.ജെ.ഐ. സ്‌കൂളിന്റെ ബസുകളില്‍ നിന്ന് മോഷ്ടിച്ച ബാറ്ററികളാണെന്ന് അറിഞ്ഞത്. റംസാന്‍ കാസര്‍കോട്ട് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here