അയോധ്യ വിധി: കാസര്‍ഗോഡ് 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു

0
152

കാസറഗോഡ് : ( (www.mediavisionnews.in)  കാസര്‍കോട്ട് പോലീസ് ആക്‌ട് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. ഒമ്പത് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് പോലീസ് ആക്‌ട് പ്രകാരം ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

കലക്ടര്‍ നിരോധനാജ്ഞ പിന്‍വലിച്ചതിനു പിന്നാലെയാണ് അയോധ്യ വിധിയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്തേര, ഹോസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേരളാ പോലീസ് ആക്‌ട് 78, 79 പ്രകാരം തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here