പവര്‍ പ്ലേയര്‍ വരുന്നു; ഐപിഎല്ലില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ

0
147

മുംബൈ: ഇംഗ്ലണ്ടില്‍ അടുത്തവര്‍ഷം തുടങ്ങാനിരിക്കുന്ന ദ് ഹണ്ട്രഡ് ക്രിക്കറ്റിന്റെ വെല്ലുവിളി മറികടക്കാന്‍ ഐപിഎല്‍ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ. അടുത്ത ഐപിഎല്ലില്‍ ഓരോ ടീമിനും ഒരു കളിക്കാരനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും സബ്സ്റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിലിറക്കാനാവുന്ന രീതിയിലുള്ള പരിഷ്കാരമാണ് ബിസിസിഐ ആലോചിക്കുന്നത്.

പവര്‍ പ്ലേയര്‍ എന്ന പേരിലറിയപ്പെടുന്ന ഈ കളിക്കാരന് ബാറ്റിംഗിലും ബൗളിംഗിലും ഏത് ഘട്ടത്തിലും ഗ്രൗണ്ടിലിറങ്ങാനും പന്തെറിയാനോ ബാറ്റ് ചെയ്യാനോ കഴിയും. പുതിയ പരിഷ്കാരത്തിന് ബിസിസിഐ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം നടപ്പിലാക്കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്.

മത്സരത്തിന് തൊട്ടു മുമ്പ് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കുന്ന രീതിക്ക് പകരം 15 അംഗ ടീമിനെയാവും ടീമുകള്‍ പ്രഖ്യാപിക്കുക. പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്ലേയിംഗ് ഇലവനിലില്ലാത്തതുമായ ഏത് കളിക്കാരനും വിക്കറ്റ് വീഴുമ്പോള്‍ ക്രീസിലെത്താനും ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പന്തെറിയാനുമായി ഗ്രണ്ടിലിറങ്ങനാവും. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാവും ഈ പരിഷ്കാരം ആദ്യം നടപ്പിലാക്കുക. വിജയമെന്ന് കണ്ടാല്‍ അടുത്തവര്‍ഷം ഐപിഎല്ലിലും ഇത് നടപ്പിലാക്കും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here