41 വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

0

വിശാഖപട്ടണം (www.mediavisionnews.in):സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ . 1978-79 ന് ശേഷം ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറായി രോഹിത് മാറി . 133 പന്തിൽ നിന്നാണ് രണ്ടാം ഇന്നിങ്സിലെ സെഞ്ചുറി രോഹിത് നേടിയത് .

1978 ൽ സുനിൽ ഗാവസ്‌കറാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം . അതോടൊപ്പം രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ആറാമത്തെ ഇന്ത്യൻ താരമാണ് രോഹിത് . ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 63.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 295 റൺസുമായി ഇന്ത്യ മുന്നേറുന്നു . 366 റൺസാണ് ഇന്ത്യയുടെ ലീഡ് നില .


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here