അബുദാബി ബിഗ് ടിക്കറ്റില്‍ 24കാരന്‍ മുഹമ്മദ് ഫയസിന് 23കോടി രൂപ

0

അബുദാബി: (www.mediavisionnews.in) അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (ഏതാണ്ട് 23,17,19,200 രൂപ) ലഭിച്ചത് ഇതുവരെ യുഎഇയിൽ കാലു കുത്താത്ത കർണാടക സ്വദേശി ജെ.എ. മുഹമ്മദ് ഫയാസി(24)ന്. മുഹമ്മദ് ഫയാസ് മുംബൈയിൽ അക്കൗണ്ടന്റാണ്. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഫയാസായിരുന്നു ഇളയ സഹോദരനും രണ്ടു സഹോദരിമാർക്കും ഏക ആശ്രയം. ഇവർക്കെല്ലാം മികച്ച ജീവീതം നൽകാൻ വേണ്ടിയാണ് മുംബൈയിലേയ്ക്ക് മുഹമ്മദ് ഫയാസ് സ്വയം പറിച്ചുനട്ടത്. ആറു മാസം മുൻപാണു കൂടെ താമസിക്കുന്നവരുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങിയത്.

വൃക്ക രോഗത്തെ തുടർന്നാണ് എന്റെ മാതാപിതാക്കൾ ഞങ്ങളെ വിട്ടുപിരിഞ്ഞത്. എന്റെ പിതാവ് ഏറെ കാലം സൗദിയിൽ ജോലി ചെയ്തിരുന്നയാളാണ്. 12 വർഷത്തോളം അദ്ദേഹം വൃക്ക രോഗത്താൽ വലഞ്ഞു. അമ്മയ്ക്കും വൃക്കരോഗം ബാധിച്ചതോടെ ഞങ്ങൾ കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. ആ ഞെട്ടലിൽ നിന്ന് എല്ലാവരും മോചിതരാകാൻ ഏറെ കാലമെടുത്തു.

എനിക്കൊരു ചെറിയ സഹോദരിയുണ്ട്. മൂത്ത സഹോദരി വിവാഹിതയാണ്. ഞങ്ങൾക്കുണ്ടായിരുന്ന ഭൂമിയിൽ നിന്നു ചെറിയൊരു ഭാഗം വിറ്റാണ് വീടു പണിയാൻ ആരംഭിച്ചത്. അതു പാതിവഴിയിലാണ്. ഒരു വർഷം മുൻപ് മികച്ച ജീവിതോപാധി തേടി മുംബൈയിലെത്തി. രണ്ടു മക്കളുടെ പിതാവായ സഹോദരനാണ് നാട്ടിലെ കാര്യങ്ങൾ നോക്കുന്നത്–മുഹമ്മദ് ഫയാസ് പറഞ്ഞു. കഴിഞ്ഞ രണ്ടു മാസം മുഹമ്മദ് ഫയാസിന് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്രാവശ്യം സെപ്റ്റംബർ അവസാനമാണ് ടിക്കറ്റെടുത്തത്. അതു ഭാഗ്യവും കൊണ്ടുവന്നു.

ഇതിനു പുറമെ 1 ലക്ഷം മുതൽ 50,000 ദിർഹം ലഭിച്ച മറ്റു 5 ഇന്ത്യക്കാരിൽ 4 മലയാളികളുണ്ട്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ പാക്കിസ്ഥാൻ സ്വദേശി അബ്ദുൽ റഹ്മാൻ ഹാജിക്ക് ലഭിച്ചു. ഒരു ഫിലിപ്പീൻസുകാരനും സമ്മാനം ലഭിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here