കെ.സുരേന്ദ്രന്‍ പരേതനാക്കിയ ഹസനിക്കയോട് വോട്ട് ചോദിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി

0
171

കുമ്പള: (www.mediavisionnews.in) കെ സുരേന്ദ്രന്‍ പരേതനാക്കിയ ഹസനിക്കയോടും വോട്ട് ചേദിച്ച് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.ബി അബ്ദുല്‍ റസാഖിന് പരേതനായ ആള്‍ വോട്ട് ചെയ്തു എന്ന് കെ സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ പരേതനായ ഹസനിക്കയോട് എം.സി ഖമറുദ്ദീന്‍ നേരിട്ട് വോട്ട് അഭ്യര്‍ഥിച്ചു.

പി.ബി അബ്ദുള്‍ റസാഖ് 89 വോട്ടിന് മണ്ഡലം നില നിര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം മഞ്ചേശ്വരത്ത് മരിച്ചവരും വിദേശത്തുള്ളവരും വോട്ട് ചെയ്യ്തു എന്ന് കാണിച്ചായിരുന്നു സുരേന്ദ്രന്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. സുരേന്ദ്രന്‍ പരേതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഹസനിക്ക പിന്നിട് നേരിട്ട് ഹൈകോടതിയില്‍ ഹാജരായി ഞാന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും ബോധ്യപ്പെടുത്തുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here