കന്നി സെഞ്ച്വറി തന്നെ ഡബിള്‍, ചരിത്രമെഴുതി മായങ്ക് അഗര്‍വാള്‍

0

വിശാഖപട്ടണം(www.mediavisionnews.in) :ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ഡബിള്‍ സെഞ്ച്വറി. 358 പന്തുകളില്‍ നിന്ന് 22 ഫോറും അഞ്ച് സിക്‌സും സഹിതമാണ് മായങ്ക് ഡബിള്‍ സെഞ്ച്വറി തികച്ചത്. ഇതോടെ ഇന്ത്യയ്ക്കായി അഞ്ചാം ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിന് കന്നി അന്താരാഷ്ട്ര സെഞ്ച്വറി തന്നെ ഡബിള്‍ സെഞ്ച്വറി തികയ്ക്കാനായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ അഞ്ച്‌ വിക്കറ്റിന് 450 റണ്‍സ് എന്ന നിലയിലാണ്.

176 റണ്‍സെടുത്ത രോഹിത്തിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 317ല്‍ നില്‍ക്കേയാണ് ഇന്ത്യയ്ക്ക് രോഹിത്തിനെ നഷ്ടമായത്. 244 പന്തില്‍ 23 ഫോറും എണ്ണം പറഞ്ഞ ആറ് സിക്‌സും രോഹിത്ത് പറഞ്ഞി.

എന്നാല്‍ പിന്നീട് പൂജാരയുടേയും നായകന്‍ വിരാട് കോഹ്ലിയുടേയും വിക്കറ്റ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായി. പൂജാര ആറ് റണ്‍സെടുത്ത് പിലാന്തറുടെ പന്തില്‍ ബൗള്‍ഡ് ആയപ്പോള്‍ 20 റണ്‍സെടുത്ത കോഹ്ലിയെ മുത്തുസ്വമി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി പിലാന്തറും മഹാരാജും മുത്തുസ്വാമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റബാഡയും പിഡിറ്റിനും ഇതുവരെ വിക്കറ്റൊന്നും ലഭിച്ചിട്ടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here