വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷന്‍ ഫീസിന് 25 മടങ്ങോളം വര്‍ധന

0
179

ന്യൂദല്‍ഹി (www.mediavisionnews.in): 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പുനര്‍ റജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ഫീസ് പത്തിരട്ടി മുതല്‍ 25 മടങ്ങ് വരെ ഉയര്‍ത്തുന്ന പുതിയ നയം അടുത്ത വര്‍ഷം ജൂലൈയില്‍ നടപ്പാക്കും. പഴയ വാഹനങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുകയും അതുവഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയുമാണു ലക്ഷ്യം.

വാഹനവില്‍പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു. കാറുകളും മറ്റു നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും 5 വര്‍ഷത്തേക്കു പുതുക്കി റജിസ്റ്റര്‍ ചെയ്യാന്‍ 15,000 രൂപ അടയ്ക്കണം. പഴയ വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം വന്നേക്കും.

ഉരുക്കു വ്യവസായത്തിന് കൂടുതല്‍ ആക്രി സാധനങ്ങള്‍ കിട്ടാനുതകുന്ന ‘സ്‌ക്രാപ് നയം’ അടുത്തമാസം നടപ്പാക്കുന്നുണ്ട്. ഇതിന്റെ അനുബന്ധമായാണ് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും കൊണ്ടുവരുന്നത്. പഴയ വാഹനം പൊളിച്ചു വിറ്റ രേഖ ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹന റജിസ്‌ട്രേഷന്‍ സൗജന്യമാക്കുമെന്ന് മോട്ടര്‍ വാഹന നയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിദ്യാഭ്യാസ യോഗ്യത എടുത്തു കളഞ്ഞെങ്കിലും കടുത്ത വൈദഗ്ധ്യ പരിശോധന ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ടെസ്റ്റും ലൈസന്‍സ് നല്‍കലും കര്‍ക്കശമാക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here