ടി. സിദ്ധിഖിനെതിരെയും കുടുംബത്തിനെതിരെയും അപവാദ പ്രചരണം; ദുബായ് പൊലീസ് കേസെടുത്തു, യു.എ.ഇയിലെ അക്കൗണ്ടുടമകളുടെ പേരുകളും പരാതിയില്‍

0

കോഴിക്കോട്: (www.mediavisionnews.in) കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷന്‍ ടി. സിദ്ധിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസ ദുബായ് പൊലീസില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് പരാതി. പരാതിയില്‍ ദുബായ് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ദുബായില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ സിദ്ധിഖും കുടുംബവും നടത്തിയ ഡെസര്‍ട്ട് സഫാരിക്കിടെ സിദ്ധിഖ് മദ്യപിച്ചുവെന്നായിരുന്നു പ്രചരണം. സവാരിക്കിടെ എടുത്ത വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് പ്രചരണം നടത്തിയതില്‍ യു.എ.ഇയിലെ ചിലരും ഇവരുടെ സൈബര്‍ വിഭാഗങ്ങളും പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ഈ അക്കൗണ്ടുടമകളുടെ പേരും പരാതിയിലുണ്ട്.

സിദ്ധിഖ് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷറഫുന്നീസ ദുബായില്‍ തുടരുകയാണ്. പൊലീസില്‍ നല്‍കിയ പരാതിയുടെ തുടര്‍നടപടികള്‍ക്ക് വേണ്ടിയാണ് ഷറഫുന്നീസ ദുബായില്‍ തുടരുന്നത്.

പ്രചരണം ശക്തമായതോടെ ടി സിദ്ധിഖ് തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ 20ാം തിയ്യതിയാണ് താന്‍ ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സന്ദര്‍ശനം നടത്തിയത്. മദ്യപിക്കില്ലെന്നുള്ളത് ജീവിതനിഷ്ഠയാണ്. ദുഷ്പ്രചരണത്തിനെതിരെ പരാതി നല്‍കുമെന്നുമായിരുന്നു സിദ്ധിഖിന്റെ മറുപടി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here