മൊബൈല്‍ നമ്പറുകള്‍ ഇനി പത്ത് അക്കമാവില്ല, വമ്പന്‍ മാറ്റങ്ങളുമായി ട്രായ്

0
204

ന്യൂഡല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇന്ത്യന്‍ ടെലികോം മേഖലാ അധികാരികളായ ‘ട്രായ്’ പൊതുജനങ്ങളുടെ അഭിപ്രായം തേടി. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ആ ആവശ്യത്തെ നേരിടുന്നതിന് വേണ്ടിയാണ് ട്രായ് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2050തോടെ 260 കോടി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ രാജ്യത്ത് പുതുതായി വേണ്ടിവരുമെന്ന് കണ്ട് അതിനു വേണ്ടിയാണ് ഫോണ്‍ നമ്പറുകളുടെ അക്കങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നത്.

ഇപ്പോള്‍ മൊബൈല്‍ നമ്പറുകളില്‍ നിലവിലുള്ള പത്തക്ക സംവിധാനം തുടര്‍ന്നാല്‍ പുതിയ നമ്പറുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനും, ലാന്‍ഡ്‌ലൈന്‍ നമ്പറുകള്‍ 10 തന്നെയായി നിലനിര്‍ത്താനുമാണ് ട്രായ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ട്രായ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഡാറ്റാ ആവശ്യത്തിനായി ഉപയോഗിക്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനും പദ്ധതിയിട്ടുണ്ട്. ‘ഇന്റര്‍നെറ്റ് ഒഫ് തിങ്ങ്‌സ്(പരസ്പര ബന്ധിതമായ ഇന്റര്‍നെറ്റ് കൂട്ടായ്മ)’ ഉള്‍പ്പെടെയുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്പറുകള്‍ ഇതിനോടകം 13 അക്കമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here