അന്ധയായ യുവതി ബലാത്സംഗത്തിന് ഇരയായി; ഹൊസങ്കടി സ്വദേശിക്കെതിരെ കേസ്

0

കുമ്പള: (www.mediavisionnews.in) അന്ധയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഹൊസങ്കടി സ്വദേശിക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഹൊസങ്കടിയിലെ അസ്‌ലമിനെതിരെയാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 27 കാരിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി മൂന്ന് പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചതിന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുമ്പള പൊലീസ് അന്വേഷിച്ചു വരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here