സ്മാര്‍ട്ട്ഫോണുകളെ നാണിപ്പിച്ച് നൊസ്റ്റു നോക്കിയ 3310;വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാര്‍ജ് 70 ശതമാനം!

0
240

ലണ്ടന്‍(www.mediavisionnews.in) :കാറിന്‍റെ ചാവി കാണാതായി തിരയുന്നതിനിടയിലാണ് ലണ്ടന്‍ സ്വദേശി കെവിന്‍റെ കയ്യില്‍ പഴയ നോക്കിയ 3310 മോഡല്‍ ഫോണ്‍ ലഭിക്കുന്നത്. കൗതുകത്തിന് ഓണ്‍ ചെയ്ത് നോക്കിയ യുവാവ് അമ്പരന്നു. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന ഫോണ്‍ ഓണ്‍ ആയി. ഓണ്‍ ആയെന്നത് മാത്രമല്ല, ഫോണില്‍ 70 ശതമാനം ചാര്‍ജും കാണിച്ചതോടെ കെവിന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. 

ഫോണ്‍ ഉപയോഗിക്കാതെയായിട്ട് കാലങ്ങള്‍ ആയെന്ന് കെവിന്‍ പറയുന്നു. അതിന്‍റെ ചാര്‍ജര്‍ പോലും നിലവില്‍ കയ്യിലില്ലെന്നാണ് കെവിന്‍ വ്യക്തമാക്കുന്നത്. 2000ലാണ് നോക്കിയ 3310 പുറത്തിറങ്ങുന്നത്. ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയ മോഡലുകളില്‍ ഉള്‍പ്പെടുന്നതാണ് നോക്കിയ 3310. നോക്കിയയുടെ ഏറ്റവും വിജയകരമായ മോഡലും ഇതാണെന്നാണ് അവകാശവാദം. 

ഈ മോഡലിന്‍റെ ജനപ്രീതി കണക്കിലെടുത്ത് നോക്കിയ വീണ്ടും 3310 പുറത്തിറക്കിയിരുന്നു. കാലത്ത് ചാര്‍ജ് ചെയ്താല്‍ രാത്രി ചാര്‍ജ് ചെയ്യേണ്ടി വരുന്ന സ്മാര്‍ട്ട്ഫോണുകളുടെ ആ കാലത്ത് നോക്കിയ 3310 വീണ്ടു വാര്‍ത്തയായിരിക്കുകയാണ്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here