ഉപ്പളയിൽ ബാങ്ക് സെക്രട്ടറിയെ കുത്തിയ സംഭവം: ഡ്രൈവറുടെ പേരിൽ വധശ്രമത്തിന് കേസ്

0

ഉപ്പള: (www.mediavisionnews.in) ബാങ്ക് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ ഡ്രൈവറുടെ പേരിൽ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം കാർഷിക വികസന ബാങ്ക് സെക്രട്ടറിയും മൈലാട്ടി സ്വദേശിയുമായ ടി.വിജയനെ വാളുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച ബാങ്കിന്റെ ഡ്രൈവർ ഷേണി സ്വദേശിയായ രമേശന്റെ പേരിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മദ്യലഹരിയിൽ ബാങ്കിലെത്തിയ രമേശൻ സെക്രട്ടറി വിജയനെ കുത്തുകയായിരുന്നു.

ഏതാനും അംഗങ്ങൾ രാജിവെച്ചതിനേത്തുടർന്ന് കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിയോടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.

അതേസമയം അക്രമണത്തിന് കാരണം ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ലെന്നും ഇവർ തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളായിരിക്കാമെന്നും ബാങ്ക് പ്രസിഡൻറ് ജെ.എസ്.സോമശേഖര പറഞ്ഞു. സംഭവത്തേത്തുടർന്ന് ബാങ്ക് ഡ്രൈവറായ രമേശനെ സസ്പൻറ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here