ബന്തിയോട് അട്കയിൽ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ 18 കാരൻ കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി

0
166

ബന്തിയോട് (www.mediavisionnews.in): കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താനിറങ്ങിയ 18 കാരൻ കിണറ്റിൽ കുടുങ്ങി. ഒടുവിൽ ഫയർഫോർസെത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ബന്തിയോട് അട്ക്കയിലാണ് സംഭവം. അട്കലെ മഹമൂദിന്റെ മകൻ മിഹ്റാജാണ് കിണറ്റിൽ കുടുങ്ങിയത്. അയൽവാസിയുടെ വീട്ടുപറമ്പിൽ നിറയെ വെള്ളമുള്ള കിണറിലാണ് പൂച്ച വീണത്. ഇതിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് മിഹ്റാജ് കിണറ്റിലിറങ്ങിയത്. എന്നാൽ മുകളിലേക്ക് കയറനായില്ല. വിവരമറിഞ്ഞ് ഉപ്പളയിൻ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് മിഹ്റാജിനേയും പൂച്ചയേയും രക്ഷപ്പെടുത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here