മുത്തലിബ്‌ വധക്കേസ്‌: ഹാജരാകാത്ത പ്രതിക്ക്‌ അറസ്റ്റ്‌ വാറണ്ട്‌

0
164

കാസര്‍കോട്(www.mediavisionnews.in) :ഉപ്പള, മണ്ണംകുഴിയിലെ മുത്തലിബ്‌ വധക്കേസിന്റെ വിചാരണയ്‌ക്കു ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ കോടതി അറസ്റ്റു വാറണ്ട്‌ പുറപ്പെടുവിച്ചു. കേസിലെ മൂന്നാംപ്രതി മുഹമ്മദ്‌ റഫീഖിനെതിരെയാണ്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി(3) ജാമ്യമില്ലാ അറസ്റ്റു വാറണ്ടയച്ചത്‌. ഇയാള്‍ക്കു ജാമ്യം നിന്ന രണ്ടുപേര്‍ക്കെതിരെ നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

അതേ സമയം കേസിലെ രണ്ടു പ്രധാന സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ മഞ്ചേശ്വരം സി ഐയോട്‌ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2013 ഒക്‌ടോബര്‍ 24ന്‌ മണ്ണംകുഴി മൈതാനത്തു വച്ചാണ്‌ മണ്ണംകുഴിയിലെ മുത്തലിബ്‌ കൊല്ലപ്പെട്ടത്‌.

ഉപ്പള, ബപ്പായിത്തൊട്ടിയിലെ മുഹമ്മദ്‌ റഫീഖ്‌ എന്ന കാലിയാ റഫീഖ്‌, ഉപ്പള റെയില്‍വെ സ്റ്റേഷടുത്തെ മുഹമ്മദ്‌ റഫീഖ്‌(30, ഹിദായത്ത്‌ നഗറിലെ ഷംസുദ്ദീന്‍ (23), കോടിബയിലുവിലെ മന്‍സൂര്‍ അഹമ്മദ്‌ എന്ന ഗേറ്റ്‌ മന്‍സൂര്‍(39) ഷിമോഗയിലെ സയ്യിദ്‌ ആസിഫ്‌(34), പൈവളികയിലെ മുഹമ്മദ്‌ അന്‍സാര്‍(34) എന്നിവരാണ്‌ കേസിലെ പ്രതികള്‍. ഇതില്‍ കാലിയാ റഫീഖ്‌ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here