ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍ പുറത്തിറങ്ങി ; വില 7.22 ലക്ഷം രൂപ മുതല്‍

0
185

ന്യൂഡല്‍ഹി(www.mediavisionnews.in): ടൊയോട്ട – മാരുതി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗ്ലാന്‍സ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7.22 ലക്ഷം രൂപയാണ് ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ഗ്ലാന്‍സ മോഡല്‍ 8.90 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. ബലെനോയിലെ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി G, V മോഡലുകള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കും.

പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ മാത്രമേ ഗ്ലാന്‍സയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പ്രാരംഭ ഗ്ലാന്‍സ G മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള 1.2 ലിറ്റര്‍ K12N പെട്രോള്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. 89 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.

ഉയര്‍ന്ന ഗ്ലാന്‍സ V മോഡലില്‍ 1.2 ലിറ്റര്‍ K12M എഞ്ചിന്‍ തുടിക്കും. 82 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. ഇതേസമയം, മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുടെ പിന്തുണ 1.2 ലിറ്റര്‍ K12M എഞ്ചിന്‍ പതിപ്പിനില്ല. അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്റ്റെപ്പ് സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഗ്ലാന്‍സ മോഡലുകളില്‍ തിരഞ്ഞെടുക്കാം.

മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് എസി എന്നിവയും ഹാച്ച്ബാക്കിന്റെ പ്രത്യേക സവിശേഷതകളാണ്.

ആന്റി – ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ ക്രമീകരണങ്ങളും ഗ്ലാന്‍സയുടെ സുരക്ഷയ്ക്ക് അടിവരയിടും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here