സന്ദീപ് ഇന്ത്യന്‍ ടീമില്‍, സഞ്ജുവും ബേസിലും പുറത്ത്

0
190

മുംബൈ (www.mediavisionnews.in): മലായാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍. ശ്രീലങ്ക എ-യ്ക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് വാര്യര്‍ ഇടം നേടിയത്. ഇതാദ്യമായാണ് സന്ദീപ് ഇന്ത്യന്‍ എ ടീമില്‍ ഇടം നേടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി കിട്ടിയ അവസരം മുതലാക്കിയതും രഞ്ജിയിലെ കേരളത്തിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായതും സന്ദീപിന് തുണയായി.

അതേസമയം ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല. ബേസില്‍ തമ്പിയേയും ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചില്ല.

അതെസമയം കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ജലജ് സക്സേനയും ഇരുടീമിലും ഇല്ല. ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചല് നയിക്കും. ഇഷാന്‍ കിഷനാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടി.

രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് 25-നാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. ഏകദിന മത്സരങ്ങള്‍ ജൂണ്‍ ആറിന് തുടങ്ങും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here