കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നിരോധിത സിഗരറ്റുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

0

കാസര്‍കോട്(www.mediavisionnews.in): നിരോധിത സിഗരറ്റുമായി കാസർകോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. അബുദാബിയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നിരോധിത സിഗററ്റുകളാണ് കസ്റ്റംസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഗോ എയര്‍ വിമാനത്തിലാണ് സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട് സ്വദേശികളായ ഹംസ, മൊയ്തീന്‍, അമീര്‍, സുഹൈൽ എന്നിവരില്‍ നിന്നാണ് 200 സിഗററ്റുകള്‍ വീതമുള്ള 500 പെട്ടികൾ പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദന ഭട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സിഗററ്റ് പിടികൂടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here